Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Farmers

Palakkad

മനംമടുത്ത് നെ​ൽക​ർ​ഷ​ക​ർ ഇ​ഞ്ചി​കൃ​ഷി​യിലേക്ക് തിരിയുന്നു

മു​ത​ല​മ​ട: നെ​ൽ​കൃ​ഷി​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​വു​ന്ന പ്ര​തി​സ​ന്ധി​യും സ​മോ​ചി​ത​മാ​യി സം​ഭ​ര​ണ​വി​ല ല​ഭി​ക്കാ​ത്ത​തും മൂ​ലം ക​ർ​ഷ​ക​ർ നെ​ല്പാ​ട​ങ്ങ​ളി​ൽ ഇ​ഞ്ചി​കൃ​ഷി തു​ട​ങ്ങു​ന്നു.

കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച് ര​ണ്ടു മാ​സ​ത്തോ​ളം കാ​ത്തി​രു​ന്നി​ട്ട് മ​ഴ​വെ​ള്ള​മോ ക​നാ​ൽ വെ​ള്ള​മോ ല​ഭി​ക്കാ​തി​രു​ന്ന ക​ർ​ഷ​ക​രാ​ണ് ഇ​ഞ്ചി​കൃ​ഷി​ക്ക് പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്.

ഇ​ഞ്ചി​കൃ​ഷി​ക്ക് കൂ​ടു​ത​ൽ വെ​ള്ള​മോ പ​രി​ച​ര​ണ​മോ വേ​ണ്ടി വ​രി​ല്ല എ​ന്ന​തും വി​ള​മാ​റ്റി കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് ചി​ന്തി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
വി​ള​വെ​ടു​പ്പ് ന​ട​ന്നാ​ൽ വി​പ​ണ​ന​വും ന​ട​ത്തി വി​ല ഉ​ട​ൻ ല​ഭി​ക്കും എ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് പ്ര​ലോ​ഭ​ന​മാ​വു​ന്നു​ണ്ട്. തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും ക​ർ​ഷ​ക​ർ താ​ലൂ​ക്കി​ലെ​ത്തി ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​ഞ്ചി​കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് കൃ​ഷി​ഭൂ​മി ഉ​ട​മ​ക്കും ആ​ദാ​യ​ക​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

നെ​ൽ​ക്ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു: ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ടു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മ​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് നെ​​​ല്ലെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും എ​​​ടു​​​ത്ത നെ​​​ല്ലി​​​നു പ​​​ണം ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​ർ നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രെ ദ്രോ​​​ഹി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്നു പ​​​ണം ല​​​ഭി​​​ക്കാ​​​ൻ ആ​​​റു​​​മാ​​​സം വ​​​രെ എ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും അ​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. ക​​​ഴി​​​ഞ്ഞ കു​​​റെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​നം ഇ​​​താ​​​ണ്. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് നെ​​​ല്ലു സം​​​ഭ​​​രി​​​ക്കാ​​​ത്ത​​​തു മൂ​​​ലം അ​​​ത് ന​​​ശി​​​ച്ചു​​​പോ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കും. ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​ത് വ​​​ലി​​​യ ആ​​​ഘാ​​​ത​​​മാ​​​ണ​​​ത്. അ​​​പ്പോ​​​ൾ കി​​​ട്ടു​​​ന്ന വി​​​ല​​​യ്ക്ക് അ​​​വ​​​ർ നെ​​​ല്ല് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ൽ ന​​​ൽ​​​കും.

മി​​​ല്ലു​​​ട​​​മ​​​ക​​​ളും, സ്വ​​​കാ​​​ര്യ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഈ ​​​ഗ​​​തി​​​കേ​​​ട് മു​​​ത​​​ലെ​​​ടു​​​ത്ത് നി​​​സാ​​​ര വി​​​ല​​​യ്ക്ക് നെ​​​ല്ല് വാ​​​ങ്ങി സം​​​ഭ​​​രി​​​ക്കു​​​ക​​​യാ​​​ണ്. ന​​​മ്മു​​​ടെ ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ലി​​​യൊ​​​രു തി​​​രി​​​ച്ച​​​ടി​​​യാ​​​ണി​​​ത്. സ​​​ർ​​​ക്കാ​​​രും സി​​​വി​​​ൽ സ​​​പ്ലൈ​​​സും വി​​​പ​​​ണി​​​യി​​​ൽ നി​​​ന്നും പി​​​ൻ​​​വാ​​​ങ്ങു​​​ന്പോ​​​ൾ സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ട​​​മ​​​ക​​​ളും വ്യാ​​​പാ​​​രി​​​ക​​​ളും ആ ​​​അ​​​വ​​​സ​​​രം മു​​​ത​​​ലെ​​​ടു​​​ക്കും.

ക​​​ർ​​​ഷ​​​ക​​​രാ​​​ക​​​ട്ടെ, കി​​​ട്ടി​​​യ വി​​​ല​​യ്​​​ക്ക് ന​​​ഷ്ടം സ​​​ഹി​​​ച്ചു നെ​​​ല്ല് അ​​​വ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​ണ്. സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ട​​​മ​​​ക​​​ൾ പ​​​ണം ന​​​ൽ​​​കാ​​​തെ ക​​​ർ​​​ഷ​​​ക​​​രെ വ്യാ​​​പ​​​ക​​​മാ​​​യി പ​​​റ്റി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്തര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​നി​​​ന്ന നെ​​​ല്ല് സം​​​ഭ​​​രി​​​ക്കു​​​ക​​​യും അ​​​വ​​​ർ​​​ക്കു നെ​​​ല്ലി​​​ന്‍റെ പ​​​ണം കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കു​​​ക​​​യും വേ​​​ണം. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ സ്വ​​​കാ​​​ര്യ​​​മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​ൽ​​നി​​​ന്നു നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up